തിരുവനന്തപുരം: തിരുവനന്തപുരം പാലോടുള്ള റേഷന്‍ കടയില്‍ മന്ത്രി ജി.ആര്‍ അനിലിന്റെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന ഒരു കാര്‍ഡ് ഉടമയുടെ പരാതിയെത്തുടര്‍ന്നാണിത്. ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങള്‍ വില്‍ക്കരുതെന്നും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി റേഷന്‍ കട ഉടമകളോട് ആവശ്യപ്പെട്ടു.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എല്ലാ റേഷന്‍ കടകളിലും വിതരണത്തിന് എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ നിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി.















