കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷന്‍സ്, എഞ്ചിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇന്‍ഫ്ര, സത്ര സര്‍വ്വീസസ് എന്നിവരെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ . ഇതുസംബന്ധിച്ച് നിര്‍മ്മാണ കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കരാറുകാരെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലികമായി വിലക്കിക്കൊണ്ട് അടിയന്തര ഉത്തരവും ഇറക്കിയിട്ടുണ്ട്.
കാണ്‍പൂര്‍ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സുധീഷ് ടികെ എന്നിവര്‍ ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കടത്ത നടപടികള്‍ ഉണ്ടാകും. പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ഗതാഗത മന്ത്രാലയം.
















