തിരുവനന്തപുരം: പ്രവാസി കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററിലെ പ്രവാസി കമ്മീഷന്‍ ഓഫീസില്‍ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നല്‍കും. കമ്മീഷന്‍ അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍, കമ്മീഷന്‍ സെക്രട്ടറി ജയറാം കുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദാലത്തില്‍ ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2322311.
















