ശബരിമല : തീര്‍ത്ഥാടക തിരക്കില്‍ ശബരിമല.ശനിയാഴ്ച വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേരാണ്. ദിവസങ്ങള്‍ക്ക് ശേഷം ദര്‍ശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം കടന്നിരുന്നു.വരും മണിക്കൂറുകളിലും തിരക്ക് കൂടാനാണ് സാധ്യത.
പുല്ലുമേടു വഴി എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണവും വര്‍ധിച്ചു.ഇന്നലെ 3600 പേര്‍ ഇതുവഴി സന്നിധാനത്തെത്തി.
സ്പോട്ട് ബുക്കിംഗ് 5000ത്തില്‍ നിന്നും 10000മായി വര്‍ധിപ്പിച്ചു. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും സന്നിധാനത്തും അധിക സുരക്ഷ ഏര്‍പ്പെടുത്തി. ബോംബ് സ്‌ക്വാഡും സന്നിധാനത്ത് പരിശോധന നടത്തി.ട്രാക്ടറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ ബാരക്കുകളില്‍ അടക്കം പരിശോധനയുണ്ട്.
















