മധുര: ഡിഎംകെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധവുമായി നാളെ (ഡിസംബർ 7) തമിഴ്‌നാട്ടിലുടനീളം പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യം പ്രഖ്യാപിച്ചു.
” തിരുപ്പറംകുണ്ഡ്രം കുന്നിലെ വിളക്കുകാലിൽ കാർത്തിക വിളക്ക് കൊളുത്തുന്ന കാര്യത്തിൽ, ഈ സർക്കാർ ഒരു അപ്പീലിന്റെ പേരിൽ ഇരട്ടത്താപ്പ് കളിക്കുകയാണ്.” അദ്ദേഹം പറഞ്ഞു
ഡിഎംകെ ഭരണകാലത്ത് 158 ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; 200 ലധികം ക്ഷേത്രങ്ങൾ തകർക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. ഈ സർക്കാരിന് ഹിന്ദുക്കളോട് എന്ത് ദേഷ്യമുണ്ടെന്ന് എനിക്കറിയില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടിനു വേണ്ടിയാണ് ഈ സർക്കാർ ഇങ്ങനെ പെരുമാറുന്നത്.
മതേതര സർക്കാർ എന്ന് അവകാശപ്പെടുന്നവർ വിളക്ക് കൊളുത്താൻ അനുവാദം നൽകണമായിരുന്നു. ഈ സംഭവത്തെ അപലപിച്ച് നാളെ തമിഴ്‌നാട് മുഴുവൻ പ്രതിഷേധ പ്രകടനം നടത്തും. അദ്ദേഹം പറഞ്ഞു.













