കണ്ണൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ മുഹമ്മദ് മാര്‍വാന്‍ ആണ് മരിച്ചത്.
കതിരൂര്‍ പുല്യോട് ആണ് സംഭവം.കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടി. കാല്‍ വഴുതി വീണതാണെന്നാണ് പ്രാഥമികനിഗമനം.ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു.
കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകനാണ് മുഹമ്മദ് മാര്‍വാന്‍. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
















