ചെന്നൈ : ഡിഎംകെ സർക്കാർ ഹിന്ദുക്കളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ബിജെപി ദേശീയ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി വെല്ലൂർ ഇബ്രാഹിം . റാണിപേട്ടിലെ രത്‌നഗിരി ബാലമുരുകൻ ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിൽ താമസിക്കുന്ന 80 ശതമാനം ഹിന്ദുക്കളുടെയും അവകാശങ്ങൾ ഡിഎംകെ സർക്കാർ കവർന്നെടുക്കുകയാണ്. സനാതന ധർമ്മത്തെയും ഹിന്ദു ധർമ്മത്തെയും സ്റ്റാലിൻ സർക്കാർ അവഗണിക്കുന്നു. ഇത് അനുവദിച്ച് നൽകാനാകില്ല . വോട്ടിന് വേണ്ടി ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണ് സ്റ്റാലിൻ . ക്ഷേത്രസ്വത്തിൽ കൈ വയ്‌ക്കുന്ന സ്റ്റാലിന് ഏതെങ്കിലും മസ്ജിദിന്റെ സ്വത്തിൽ കൈ വയ്‌ക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
















