ന്യൂദൽഹി: രണ്ട് ദിവസത്തെ ഭാരത സന്ദർശന വേളയിൽ റഷ്യൻ പ്രധാനമന്ത്രി വ്‌ലാഡിമിർ പുടിന് ഭഗവദ്ഗീത പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. പ്രസിഡന്റ് പുടിന് സമ്മാനിച്ച പകർപ്പ് റഷ്യൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്.
‘ഗീതയുടെ ഒരു പകർപ്പ് പ്രസിഡന്റ് പുടിന് സമ്മാനിച്ചു. ഗീതയുടെ പഠിപ്പിക്കലുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നു,’ പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം 7:30 ഓടെ പാലം വിമാനത്താവളത്തിൽ റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. 7, ലോക് കല്യാൺ മാർഗിലേക്ക് ഒരേ കാറിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് മുമ്പ് ഇരു നേതാക്കളും ഊഷ്മളമായ ആലിംഗനം നടത്തി. പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വസതിയിൽ ഒരു സ്വകാര്യ അത്താഴം ഒരുക്കിയിരുന്നു
















