കോഴിക്കോട്: ഒടുവിൽ രാഹുലിനെ കയ്യൊഴിഞ്ഞു ഷാഫി പറമ്പിൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്‌ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പില്‍ എം പി. രാഹുല്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വേറിട്ട ഒരു നിലപാട് തനിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കി.
‘രേഖാമൂലമുള്ള പരാതി പാര്‍ട്ടിക്ക് കിട്ടിയത് ഡിജിപിക്ക് കൈമാറി. വ്യക്തിപരമായി മാങ്കൂട്ടവുമായുണ്ടായിരുന്ന സൗഹൃദത്തെ ഞാന്‍ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവന്നിട്ടില്ല, പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമാണ് രാഹുലുമായുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള, നടപടിയെടുക്കാന്‍ വേണ്ടിയുള്ള പരാതികളൊന്നും ആ സമയത്ത് എന്റെ മുന്നില്‍ വന്നിട്ടില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കും’. ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞുകൊണ്ട് വ്യക്തമാക്കി.















