ചെന്നൈ: ഒരു സമുദായത്തെ മതപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതുവഴി സാമുദായിക ഐക്യം കൈവരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തിരുപ്പരന്‍കുണ്ഡ്രം കുന്നുകളിലെ ദര്‍ഗയ്‌ക്ക് സമീപമുള്ള കല്‍ത്തൂണില്‍ ഭക്തര്‍ക്ക് വിളക്കുകള്‍ തെളിയിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ , ജസ്റ്റിസ് കെ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
‘ ഒരു കക്ഷി അവരുടെ മതപരമായ പ്രവര്‍ത്തനം നടത്തുന്നത് തടഞ്ഞുകൊണ്ട് സാമുദായിക ഐക്യം കൈവരിക്കാനാവില്ല. സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ അത് നേടാനാകൂ. വര്‍ഷത്തിലൊരിക്കല്‍, ആരെയും ബാധിക്കാതെ അവര്‍ വിളക്ക് കൊളുത്തുകയാണെങ്കില്‍, അവരെ അനുവദിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? കോടതി പറഞ്ഞു.
















