തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിനു പിന്നാലെ മുന്‍ പ്രസിഡന്‌റ് കെ. സുധാകരനും യു.ഡി. എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനുമെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. രാഹുലിന് ജാമ്യം നിഷേധിച്ച കോടതി നടപടിയും പുറത്താക്കിയ പാര്‍ട്ടി തീരുമാനവും
പൊതുസമൂഹത്തിന് സന്തോഷം നല്‍കുന്നതാണെന്നും രാഹുലിനായി പാര്‍ട്ടിയില്‍ ഇനി ആരും വാദിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കെ. സുധാകരനും അടൂര്‍ പ്രകാശും തുടക്കത്തില്‍ രാഹുലിനെതിരായ നിലപാടാണ് എടുത്തിരുന്നത്. അതു മനസില്‍ വച്ചാണ് മുരളീധരന്‌റെ പ്രതികരണം.
രാഹുല്‍ എന്ന ചാപ്റ്റര്‍ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബര്‍ ആക്രമണങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പൊലീസാണെന്നും മുരളീധരന്‍ പറഞ്ഞു.
















