ന്യൂദൽഹി: റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ തലസ്ഥാനത്തെത്തി. പാലം വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ആലിംഗനം ചെയ്തു. വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്ന ഉയർന്ന ഉംേദ്യാഗസ്ഥരേയും വിഐപികളേയും പരിചയപ്പെടുത്തിയ ശേഷം പുടിനും മോദിയും ഒരേ വാഹനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചു.















