തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരേ കൈക്കൊണ്ട നടപടി പാർട്ടിയുടെ തീരുമാനമെന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. നേരത്തേതതന്നെ പാർട്ടിയിൽനിന്നു മാറ്റി നിർത്തിയിരുന്നു. എംഎൽഎ എന്ന നിലയിൽ ഒരു പരിഗണനയും കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു. ഇപ്പോൾ കോടതിവിധി വന്നതോടെ കെപിസിസി പ്രസിഡന്റുതന്നെ പ്രഖ്യാപിച്ചു. ഇത് പാർട്ടി പ്രവർത്തകർ സ്വാഗതം ചെയ്യുന്നു. എംഎൽഎ സ്ഥാനം അദ്ദേഹംതന്നെ രാജിവെക്കട്ടെ.
കോൺഗ്രസിന്റെ കാര്യത്തിൽനിങ്ങൾ കാണിക്കുന്ന ഈ ശ്രദ്ധ മറുവശത്തുള്ളവരുടെ കാര്യത്തിൽ കാണിക്കുന്നില്ല, അടൂർ പ്രകാശ് പറഞ്ഞു.
















