തിരുവനന്തരപുരം: ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. കേരളത്തിലെ യഥാര്‍ത്ഥ മുന്ന സുരേഷ് ഗോപിയല്ല, ജോണ്‍ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നത് മുസ്ലിം ലീഗും ആര്‍എസ് പി നേതാവ് ഷിബു ബേബി ജോണും.
പിഎം ശ്രീയില്‍ കേന്ദ്രസര്‍ക്കാരുമായി രഹസ്യമായി ധാരണയുണ്ടാക്കി എന്ന് ആരോപിച്ചാണ് ജോണ്‍ബ്രിട്ടാസിനെ മുസ്ലിംലീഗ് നേതാക്കളും ഷിബുബേബി ജോണും മുന്ന എന്ന് വിളിച്ച് പരിഹസിച്ചത്. തന്നെ ജോണ്‍ ബ്രിട്ടാസ് മുന്ന എന്ന് വിളിച്ചിരുന്നെന്നും മുന്ന ആരാണെന്ന് തനിക്കറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയിലെ ഒരു കഥാപാത്രമാണ് മുന്ന. ഇയാള്‍ ഗുജറാത്ത് കലാപത്തില്‍ അഭയം തേടിയ മുസ്ലിം കുടുംബത്തെ ഒറ്റിക്കൊടുക്കുകയാണ്.
















