Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്ത് ഇടതു -വലത് അവിശുദ്ധ കൂട്ടുകെട്ട് തകര്‍ത്ത് എന്‍ഡിഎ മുന്നേറ്റം

അജയന്‍ കുടയല്‍ by അജയന്‍ കുടയല്‍
Dec 3, 2025, 01:41 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്നതാണ് തലസ്ഥാനത്ത് കോര്‍പ്പറേഷനില്‍ നടക്കുന്ന മത്സരം. തലസ്ഥാന നഗരത്തിന്റെ ഭരണം ആര് നേടും എന്നറിയാന്‍ സംസ്ഥാനത്താകെ ഇന്ന് ചര്‍ച്ചയാണ്. ശ്രീപദ്മനാഭന്റെ മണ്ണില്‍ ഇത്തവണ താമര വിരിയിക്കാന്‍ ബിജെപിയും എന്‍ഡിഎയും അരയും കച്ചയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ ഏതു വിധേനയും ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നതാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം. നീക്കുപോക്കു നടത്താന്‍ തയാറായാണ് ഇരുകൂട്ടരും രംഗത്തുള്ളത്. എന്‍ഡിഎയ്‌ക്ക് സ്വാധീനമുള്ള വാര്‍ഡുകളുടെ നാല് അതിരുകളിലെയും വോട്ടര്‍മാരെ മാറ്റി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വാര്‍ഡുകളിലേക്ക് കൂട്ടിച്ചേര്‍ത്തതടക്കമുള്ള നീക്കങ്ങള്‍ അതിനായി നടത്തിയിട്ടുണ്ട്.

എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സിപിഎമ്മിലെ ആര്യാ രാജേന്ദ്രന്റെ അഴിമതിയും ധാര്‍ഷ്ട്യവും നഗരത്തെ നരകതുല്യമാക്കി മാറ്റിയതും ഇരു മുന്നണി കൂട്ടുകെട്ട് തകര്‍ത്തതും എന്‍ഡിഎയ്‌ക്ക് അനുകൂലമാണ്.

2015ല്‍ 21 സീറ്റുണ്ടായിരുന്ന യുഡിഎഫ് 2020ല്‍ 10 സീറ്റിലേക്ക് കൂപ്പുകുത്തി. നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ ജയിച്ചില്ലെങ്കിലും ബിജെപി വിജയിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നെഗറ്റീവ് രാഷ്‌ട്രീയമാണ് ഇടതുപക്ഷത്തിന് പലപ്പോഴും ഗുണമായത്. നഗരസഭാ ഭരണത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് പലപ്പോഴും ഭരണത്തിലിരുന്ന ഇടതുമുന്നണിക്ക് ഒപ്പം കൂടുകയായിരുന്നു.

2020ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മികച്ച മുന്നേറ്റത്തില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിവരെ പരാജയപ്പെട്ടിരുന്നു. ഭരണത്തിന്റെ കൈയെത്തും ദൂരത്ത് ബിജെപി എത്തി. എല്‍ഡിഎഫ്- 51, എന്‍ഡിഎ- 35, യുഡിഎഫ്- 10, സ്വതന്ത്രര്‍- 4 എന്നിങ്ങനെയാണ് 2020ലെ കക്ഷിനില. ഇതില്‍ 33 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. പത്തു വാര്‍ഡുകളില്‍ 200ല്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. കവടിയാറില്‍ പരാജയപ്പെട്ടത് ഒരു വോട്ടിനും.

കൊവിഡ് കാലത്ത് നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയില്‍ നഗരം വൃത്തിയാക്കിയെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്, കിച്ചന്‍ബിന്നുകളില്‍ നടത്തിയ തട്ടിപ്പ്, കെട്ടിട നികുതി പിരിച്ച് ലക്ഷങ്ങള്‍ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തത്, വിവിധ തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവം, കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ മേയറും ഭര്‍ത്താവും മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ഇതെല്ലാം നഗരത്തില്‍ പാട്ടാണ്. അഴിമതി ഭരണത്തിനെതിരെ നഗരസഭകളില്‍ ഇതുവരെ കാണാത്ത തരത്തില്‍ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 33 ദിവസം രാപ്പകല്‍ സമരം നടത്തിയത് ഇതെല്ലാം സിപിഎം ഭയക്കുന്നുണ്ട്. അതിനാല്‍ മതമൗലികവാദികളുടെ പാര്‍ട്ടികളുമായി രഹസ്യധാരണയിലാണ് എല്‍ഡിഎഫും യുഡിഎഫും.

2030 ആവുന്നതോടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് എന്‍ഡിഎയുടെ വികസനരേഖ പുറത്തിറക്കി. 2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് ഒരു വേദി, എല്ലാവര്‍ക്കും വീട്, എല്ലാ വാര്‍ഡിലും ആരോഗ്യ കേന്ദ്രങ്ങള്‍, വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ വീട്, തെരുവുനായ്‌ക്കള്‍ക്ക് ഷെല്‍ട്ടര്‍, ഗംഗ ശുദ്ധീകരണ മിഷന്റെ മാതൃകയില്‍ കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ തുടങ്ങിയവയുടെ ശുദ്ധീകരണം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി നഗരത്തില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല തുടങ്ങി നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന തരത്തിലാണ് ബിജെപിയുടെ വികസന രേഖ.

Tags: NDACPM-Congress allianceTrivandrum Corporation electionunholy alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.