കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. . കേസില്‍ പങ്കാളികളെന്നു സംശയിക്കുന്ന ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും ദേവസ്വം സെക്രട്ടറിയെയും ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആറാഴ്ചത്തെ സമയമായിരുന്നു ഹൈക്കോടതി അനുവദിച്ചിരുന്നത്. എന്നാൽ സ്വർണക്കൊള്ളയ്‌ക്ക് അന്തർ സംസ്ഥാന ബന്ധം വരെ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായില്ല. പകരം ഇടക്കാല റിപ്പോർട്ടാണ് സമർപ്പിച്ചത്. സ്വര്‍ണക്കൊള്ളയ്‌ക്ക് സന്നിധാനത്തു നിന്നു കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും ഇളക്കിമാറ്റി കടത്താന്‍ ദീര്‍ഘനാളത്തെ ആസൂത്രണമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനുള്ള ഉപാധി മാത്രമായിരുന്നു സ്വര്‍ണം പൂശല്‍.
നിറംമങ്ങിയതിനാല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നെന്നു രേഖകള്‍ ചമച്ചത് കൊള്ളയ്‌ക്കു നിയമ പരിരക്ഷയുറപ്പാക്കാനെന്നും എസ്‌ഐടിക്ക് ബോധ്യമായി. ശബരിമല ശ്രീകോവില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞിരുന്നതറിയാവുന്ന പ്രതികള്‍ സ്വര്‍ണക്കൊള്ളയ്‌ക്ക് 2017-19ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍, ദേവസ്വം കമ്മിഷണര്‍ എന്നിവരടങ്ങുന്ന സംഘം ഗൂഢാലോചനയില്‍ പങ്കാളികളായി. ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ നേതൃത്വത്തിലായിരുന്നു നീക്കം.
















