ഹൂബ്‌ളി: വയോജനങ്ങളുടെ സമഗ്ര സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ബിഎംഎസ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി വെങ്കിടാചലം. കര്‍ണാടകയിലെ ഹൂബ്‌ളിയില്‍ നടന്ന വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് ദേശീയ പ്രസിഡന്റ് രവിരാമന്‍ അധ്യക്ഷനായ ചടങ്ങില്‍ എം. ബാബുറാവു മനുപതി, വസന്തറാവു പിന്‍പുരാപുര്‍, ചന്ദ്രകാന്ത് ദേശ്പാണ്ഡ, വിനോദ് കിനേക്കര്‍, വിവേക് ദേശ്പാണ്ഡെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കേരളത്തില്‍ നിന്ന് ദേശീയ സെക്രട്ടറി സുനില്‍ കെ. ഭാസ്‌കര്‍, മേജര്‍ പോര്‍ട്ട് ആന്റ് ഡോക്ക് പെന്‍ഷനേഴ്‌സ് സംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി. സുധാകരന്‍, സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന്‍ എന്നിവര്‍ വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ സമിതി യോഗത്തില്‍ പങ്കെടുത്തു. സമ്മേളനം ഇന്നലെ സമാപിച്ചു.












