Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കൊമ്പന്‍സ്-കാലിക്കറ്റ് പോരാട്ടം രാത്രി 7.30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 04:44 am IST
in Football

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സും കാലിക്കറ്റ് എഫ്സിയും റൗണ്ട് റോബിന്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. ഇന്നലെ നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക് എഫ്സിയെ പരാജയപ്പെടുത്തിയതോടെ കൊമ്പന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ന് കാലിക്കറ്റ് എഫ്സിയെ പരാജയപ്പെടുത്തിയാല്‍ കൊമ്പന്‍സിന് സെമിയിലേക്ക് മുന്നേറാം. എന്നാലും കണ്ണൂരിന്റെ സെമി പ്രവേശനത്തിന് മലപ്പുറത്തിന്റെ അവസാന മത്സരം വരെ കാത്തിരിക്കണം. ഈ മത്സരത്തില്‍ മലപ്പുറവും ജയിച്ചാല്‍ കണ്ണൂര്‍ സെമി കാണാതെ പുറത്തുപോകും.

കാലിക്കറ്റ് നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഈ മത്സരത്തിന് പ്രത്യേക പ്രസക്തിയൊന്നുമില്ല. ഒന്‍പത് കളികളില്‍ നിന്ന് ആറ് വിജയവും രണ്ട് സമനിലയും തോല്‍വിയുമടക്കം ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് എഫ്സി സെമിയിലേക്ക് കുതിച്ചത്. കൊമ്പന്‍സിനെതിരെ കോഴിക്കോട് നടന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് 1-0ന് വിജയിച്ചിരുന്നു. മൂന്ന് വീതം വിജയവും സമനിലയും തോല്‍വിയുമടക്കം 12 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് നിലവില്‍ നാലാംസ്ഥാനത്തേക്ക് മാറി. കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്സി ഈ സീസണിലെ അവസാന പ്രാഥമിക റൗണ്ട് കളിക്കിറങ്ങുന്നത്. കണ്ണൂര്‍ വാരിയേഴ്സിനെതിരായ കളിയിലെന്ന പോലെ കാലിക്കറ്റ് എഫ്സി ഇന്നും ടീം മൊത്തത്തില്‍ അഴിച്ചുപണിത് ആദ്യ ഇലവനെ ഇറക്കാനാണ് സാധ്യത. കണ്ണൂരിനെതിരെ എട്ട് മാറ്റങ്ങളായിരുന്നു കാലിക്കറ്റ് പരിശീലകന്‍ ആദ്യ ഇലവനില്‍ വരുത്തിയത്. അവരുടെ മികച്ച താരങ്ങളായ മുഹമ്മദ് അജ്സല്‍, നായകന്‍ പ്രശാന്ത്, ഫെഡ്രറിക്കോ തുടങ്ങിയവര്‍ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. സെമിക്ക് മുന്‍പായി സ്ഥിരം താരങ്ങള്‍ക്ക് ആവശ്യത്തിനുള്ള വിശ്രമം നല്‍കുകയാണ് ലക്ഷ്യം.

അതേസമയം സ്വന്തം മൈതാനത്ത് മലപ്പുറം എഫ്സിയുമായി 1-1ന് സമനില പാലിച്ചതിന്റെ നിരാശയിലാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങുന്നത്. പാട്രിക് മോട്ട, ബിസ്പോ, വിക്ടര്‍ ലിമ, റൊണാള്‍ഡ് കോസ്റ്റ തുടങ്ങിയ വിദേശതാരങ്ങളും അബ്ദുള്‍ ബാദിഷ്, കെ. തുഫൈല്‍, മുഹമ്മദ് ജാസിം, മുഹമ്മദ് സരിഫ് ഖാന്‍ തുടങ്ങിയവരും അടങ്ങിയ കൊമ്പന്‍സ് നിര ശക്തമാണെങ്കിലും പ്രതിരോധത്തില്‍ പിഴവുകളുണ്ട്. കഴിഞ്ഞ ഒന്‍പത് കളികളില്‍ നിന്ന് 10 ഗോളടിച്ച അവര്‍ വഴങ്ങിയത് ഒന്‍പത് ഗോളുകളാണ്.

Tags: Super League Kerala-2Calicut FCTrivandrum Kombans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

ഇന്‍ജുറി ടൈം ഗോളില്‍ കാലിക്കറ്റ് കൊമ്പന്‍സിനെ കീഴടക്കി കണ്ണൂര്‍ സെമിയില്‍ കടന്നു

തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് പോരാട്ടത്തില്‍ നിന്ന്‌
Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സിന് സെമി പ്രതീക്ഷ

Football

സൂപ്പര്‍ ലീഗ് കേരള: കലാശക്കൊട്ട് ജീവന്മരണ പോരാട്ടമാക്കാന്‍ കൊമ്പന്‍സ്, മലപ്പുറം, വാരിയേഴ്‌സ്

Football

സൂപ്പര്‍ ലീഗ് കേരള: സെമി ഉറപ്പിക്കാന്‍ കൊമ്പന്‍സ്; ജയം തിരിച്ചുപിടിക്കാന്‍ മലപ്പുറം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.