കാസര്‍ഗോഡ്: കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന്‍ മരിച്ചു. ചെമ്മട്ടംവയല്‍ സ്വദേശി കര്‍ഷകനായ കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കുഞ്ഞിരാമനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടത്.രാവിലെ പത്തോടെ വയലില്‍ അടയ്‌ക്ക പറിക്കാന്‍ പോയതായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
വയലില്‍ വീണു കിടക്കുന്ന നിലയില്‍ ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യില്‍ വൈദ്യുത കമ്പി പിണഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
















