പറവൂർ : വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ റിഷിലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി 29 ), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചു പടന്നയിൽ സിറാജ് (അമ്പാടി 19 ) എന്നിവരെയാണ് പറവൂർ പോലീസ് പിടികൂടിയത്.
തിങ്കളാഴ്‌ച വൈകീട്ട് കാളികുളങ്ങര ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കോട്ടയം തൃക്കൊടിത്താനത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ് എസ്.ഐ രഞ്ജിത്ത് മാത്യു, സീനിയർ സി പി ഒ മാരായ സിൻ്റോ ,ലിജോ ഫിലിപ്പ്, അനീഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















