പാലക്കാട്: അട്ടപ്പാടിയില്‍ വനപാലകസംഘം വനത്തില്‍ കുടുങ്ങി.കടുവാ സെന്‍സസിന് പോയ ജീവനക്കാരാണ് കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തില്‍ കുടുങ്ങിയതെന്നാണ് അറിയുന്നത്.പുതൂര്‍ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേര്‍ വനിതകളാണ്.ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ആര്‍ആര്‍ടി സംഘം സ്ഥലത്തേയ്‌ക്ക് തിരിച്ചു.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തില്‍ കടുവാ സെന്‍സസിന് പോയ വനിതയുള്‍പ്പെടെ മൂന്ന് ജീവനക്കാരെ കാണാതായിരുന്നു.ഇവരെ പിന്നീട് കണ്ടെത്തി.
















