ശബരിമല: ചൊവ്വാഴ്ച രാത്രി 7 മണി വരെ അയ്യപ്പ ദര്‍ശനം നടത്തിയത് 73,499 ഭക്തര്‍.പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് 7 മണി വരെയുളള കണക്കാണിത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാല്‍ എണ്ണം വര്‍ദ്ധിക്കും. തിങ്കളാഴ്ച ദര്‍ശനം നടത്തിയവരുടെ എണ്ണം 96,000 ആണ്.
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം 17 ദിവസം പിന്നിടുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഒരു ദിവസം 1,18,000 പേര്‍ വന്നതാണ് ഈ സീസണില്‍ ഇതുവരെ പരമാവധി ആളുകള്‍ എത്തിയ ദിവസം.എല്ലാവര്‍ക്കും ബുദ്ധിമുട്ടില്ലാതെ സുഖദര്‍ശനം ലഭിക്കുന്നുണ്ട്.
അതിനിടെ, 2025-26 മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തില്‍ ഭൂരിഭാഗവും.
















