തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിദിന ടിക്കറ്റ് വരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിലയിലെത്തിയ ദിവസമായി 01.12.2025. 9.72 കോടിയാണ് നേടാനായത്.ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്.കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.
സെപ്തംബര്‍ 8 ന് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയിരുന്നു.കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് 35 ഡിപ്പോകള്‍ക്ക് നേടാനായതും വരുമാനം കൂടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിറക്കാനായതും ഗുണമായി.കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത കാട്ടിയ യാത്രക്കാരോടും പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
















