കോയമ്പത്തൂര്‍: നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. സദ്ഗുരുവിന്റെ യോഗാശ്രമത്തില്‍ ആത്മീയാന്തരീക്ഷം നിറഞ്ഞ പശ്ചാത്തലില്‍ പരമ്പരാഗത യോഗാ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹമെന്ന് ആശ്രമാധികൃതര്‍.
തെലുങ്കു നടന്‍ നാഗ ചൈനത്യയായിരുന്നു സാമന്തയുടെ ആദ്യ ഭര്‍ത്താവ്. വിവാഹത്തോടനുബന്ധിച്ച് രാജ് നിദിമോരുവിന്റെ ആദ്യ ഭാര്യ ശ്യാമലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.
സംസ്കൃതത്തിലെ ശ്ലോകം പങ്കുവെച്ചാണ് അവര്‍ ആദ്യ വിവാഹബന്ധം അവസാനിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചത്. പത്മപുരാണത്തിലേതാണ് ഈ പ്രസിദ്ധ ശ്ലോകം. “രുണാനുബന്ധ രൂപേന പശു പത്നി സുത ആലയ രുണക്ഷായേ ക്ഷ്യായന്തി തത്ര പരിവേദന”- എന്നായിരുന്നു ശ്യാമിലി പങ്കുവെച്ച ഈ ശ്ലോകം.”മുജ്ജന്മത്തിലെ കര്‍മ്മബന്ധങ്ങളുടെ ഫലമായാണ് നമ്മള്‍ അരുമവളര്‍ത്തുമൃഗങ്ങള്‍, ജീവിതപങ്കാളി, കുട്ടികള്‍, വീട് എന്നിവയുമായി ബന്ധത്തിലേര്‍പ്പെടുന്നത്. ആ കര്‍മ്മങ്ങള്‍ തീരുന്നതോടെ ഈ ബന്ധങ്ങള്‍ അവസാനിക്കുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ആനന്ദങ്ങളും ദുഖങ്ങളും നിലയ്‌ക്കുന്നു”. ശ്യാമിലിയുെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
18 പുരാണങ്ങളില്‍ ഒന്നാണ് പത്മപുരാണം. ഇതിന്റെ രചയിതാവ് വേദവ്യാസനാണ്. വിഷ്ണുവിന്റെ നാഭിയില്‍ നിന്നും വിരിഞ്ഞ താമരപ്പൂവിൽ നിന്നാണ ബ്രഹ്മാവ് ഉണ്ടായത് എന്നതിനാലാണ് ഈ പുരാണത്തിന് പത്മപുരാണം എന്ന് പേര്‍. ഈ പുരാണത്തിൽ വിഷ്ണുവിന്റെ പൂർണ്ണതേജസ്സിനെക്കുറിച്ചും, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജീവിതത്തെക്കുറിച്ചും വിവരിക്കുന്നു.
















