Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേലുത്തമ്പിയുടെ വീരസ്മരണയില്‍ ഐശ്വര്യയുടെ പോരാട്ടം; ദല്‍ഹി ഹിന്ദു കോളജില്‍ നിന്ന് മത്സര രംഗത്തേക്ക്

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Dec 2, 2025, 02:34 pm IST
in Kerala, Pathanamthitta

ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണടിയുടെ മണ്ണില്‍ താമരമലരുകള്‍ ഇക്കുറി വിരിയിക്കുമെന്ന് ഉറപ്പിച്ച് പോരാടുകയാണ് പ്ലാച്ചേരിയില്‍ വീട്ടില്‍ ഐശ്വര്യ. ദല്‍ഹിയിലെ തട്ടകത്തില്‍ പഠിച്ചും പടവെട്ടിയും എബിവിപിയിലൂടെ കാമ്പസ് രാഷ്‌ട്രീയത്തിലെ പ്രായോഗിക പാഠങ്ങള്‍ സ്വായത്തമാക്കിയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഏനാത്ത് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ബാലഗോകുലത്തിലൂടെയാണ് തുടക്കം. ഉന്നത പഠനത്തിനായി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയപ്പോള്‍ എബിവിപിയില്‍ സജീവമായി. സുധീര്‍ ബോസ് മാര്‍ഗിലെ അതിപ്രശസ്തമായ ദല്‍ഹി ഹിന്ദു കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് വിദ്യാര്‍ത്ഥി ആയിരിക്കെ കോളേജ് യൂണിയന്‍ വൈസ് പ്രസിഡന്റായി വിജയിച്ചു. ഈ പ്രായോഗിക പാഠങ്ങളുടെ പിന്‍ബലത്തിലാണ് ഐശ്വര്യ പത്തനംതിട്ട ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നത്. ഒപ്പമുള്ളത് ഊര്‍ജ്ജസ്വലമായ കാമ്പസ് യുവത്വമാണ്. കേരളത്തിലെത്തി എറണാകുളം ലോ കോളജില്‍ നിയമ പഠനം നടത്തുന്നതിനിടെയാണ് അങ്കത്തട്ടിലിറങ്ങാന്‍ അവസരം വന്നത്. വലിയ സ്വീകാര്യതയാണ് ഏനാത്ത് ഡിവിഷനില്‍ ലഭിക്കുന്നത്. വെറും സമയം കൊല്ലി രാഷ്‌ട്രീയത്തിലല്ല, ഭാരതത്തെ സമ്പൂര്‍ണ വികസനത്തിന്റെ അമൃതകാലത്തിലേക്ക് നയിക്കുന്ന മാറ്റത്തിന് തുടക്കം കുറിക്കാനാണ് മത്സരിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.

കഴിഞ്ഞ തവണ അച്ഛന്‍ അഡ്വ. രാജു മണ്ണടി മത്സരിച്ച ഏനാത്ത് ഡിവിഷനില്‍ ഇക്കുറി ഐശ്വര്യ കച്ചമുറുക്കുന്നത് വിജയം കൊണ്ട് ഒരു മധുര പ്രതികാരത്തിനാണ്. അച്ഛന്‍ അഡ്വ. രാജുവും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ അമ്മ ആര്‍. ബീനയും തിരുവനന്തപുരം ലോ കോളജില്‍ നിയമ വിദ്യാര്‍ത്ഥിയായ സഹോദരന്‍ ജയസൂര്യയും പിന്തുണയുമായി ഒപ്പമുണ്ട്.
രണ്ടാംഘട്ട പ്രചാരണത്തില്‍ അണികളെ ആവേശത്തിലാക്കുന്ന സംഘാടന തന്ത്രമാണ് ഐശ്വര്യ സ്വീകരിച്ചിരിക്കുന്നത്. ദേശീയ വിഷയങ്ങള്‍ എടുത്തു കാട്ടി, തികഞ്ഞ പക്വതയോടെ നാടിന്റെ വികസന മുരടിപ്പു മറികടക്കാന്‍ ആവശ്യമായ പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളാണ് യുവസ്ഥാനാര്‍ത്ഥി സമ്മതിദായകര്‍ക്കു മുന്നില്‍ വെക്കുന്നത്. വികസന കാര്യത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്ന വേറിട്ട പദ്ധതികളെല്ലാം വോട്ടര്‍മാരെ ഏറെ സാധീനിച്ചു കഴിഞ്ഞു.

രാത്രി വളരെ വൈകി പ്രചാരണം കഴിഞ്ഞെത്തിയാലും ചെറുപ്പം മുതല്‍ പഠിച്ചുവന്ന കലാ സാധകം മുടക്കാതിരിക്കാനും ഐശ്വര്യ സമയം കണ്ടെത്തുന്നു. പ്ലാച്ചേരിയില്‍ വീടിന്റെ പടി കടന്നെത്തിയാല്‍ ഉള്‍ത്തളത്തില്‍ നിന്നും ഓട്ടന്‍ തുള്ളലിന്റെ താളം കേള്‍ക്കാം, സംസ്ഥാന കലോത്സവങ്ങളില്‍ എ-ഗ്രേഡോടെ ഐശ്വര്യ നേടിയ സമ്മാനങ്ങളുടെ നിരയുണ്ട് വീട്ടില്‍.

സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ പുരോഗതി എന്നതാണ് ഐശ്വര്യയുടെ മുദ്രാവാക്യം. അതിനായുള്ള പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടുന്ന ഐശ്വര്യ സമൂഹത്തില്‍ അത് പ്രാവര്‍ത്തികമാക്കി കാണിക്കുകയാണ്. ”രാഷ്‌ട്രീയത്തിലൂടെ രാഷ്‌ട്ര സേവനം, അഭിഭാഷകവൃത്തിയിലൂടെ സാമൂഹ്യ സേവനം” അതാണ് തന്റെ ലക്ഷ്യമെന്ന് ഈ തീപ്പൊരി പ്രാസംഗിക പറയുന്നു. ഇടതിനും വലതിനും അതിര്‍വരമ്പിട്ട് ഐശ്വര്യ കുതിക്കുമ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് അത് പ്രചോദനമാകുന്നു. പ്രചാരണത്തില്‍ ഐശ്വര്യക്കൊപ്പം യുവതലമുറ ഒന്നാകെ എത്താനുള്ള കാരണവും അതാണ്.

Tags: pathanamthittaEnath division NDA Candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.