തൃശൂര്‍: ഭാഗവതം മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഗ്രന്ഥമാണെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ.
ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഭക്തി, ജ്ഞാന, കര്‍മയോഗത്തിലൂടെ മുക്തി നേടാനാണ് സ്വാമി വിവേകാനന്ദന്‍ ഉദ്ബോധിപ്പിച്ചത്. ആധുനിക കാലത്ത് ഭക്തിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഭക്തി വളര്‍ത്തുന്നതാണ് ഭാഗവതമെന്നും സ്വാമി പറഞ്ഞു.
നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ നാരായണാലയം അധ്യക്ഷന്‍ സ്വാമി സന്മയാനന്ദ പ്രഭാഷണം നടത്തി.
ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി പബ്ലിക്കേഷന്‍ വിഭാഗം മാനേജര്‍ കെ.പി. വിനോദ് എന്നിവരും സംസാരിച്ചു. സോപാന സംഗീതജ്ഞന്‍ ജ്യോതിദാസ് ഗുരുവായൂര്‍ അഷ്ടപദി ആലപിച്ചു. 560 പേജുകള്‍ ഉള്ള പുസ്തകത്തിന്റെ മുഖവില 750 രൂപയാണ്.
















