സൂററ്റ് : ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്.ഗുജറാത്തിലെ സൂററ്റ് എസ്.വി.എന്‍.ഐ.ടിയിലെ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് .ഇന്നലെയാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് അദ്വൈത് താഴേക്ക് ചാടിയത്.
ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തി.അദ്വൈതിന് ജീവന്‍ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആംബുലന്‍സ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു.
ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
















