മഞ്ഞുകാലമായി. ഇതോടെ പല തരം രോഗങ്ങളുടെയും വരവായി. കാരണം രോഗപ്രതിരോധശേഷി ദുര്‍ബലമാക്കുന്ന കാലമാണത്രെ മഞ്ഞുകാലം.
രോഗപ്രതിരോധ ശേഷി കൂട്ടാനും ആൻ്റി ഓക്‌സിഡൻ്റായി പ്രവർത്തിക്കാനും നെല്ലിക്കയ്‌ക്ക് കഴിവുണ്ട്. പല രോഗങ്ങള്‍ക്കും കാരണം വിറ്റാമിന്‍ സിയുടെ കുറവാണ്. ഇവിടെയാണ് നെല്ലിക്ക ജ്യൂസിന്റെ പ്രാധാന്യം. നെല്ലിക്ക ജ്യൂസ് ദിവസം മുഴുവൻ ആവശ്യമായ വിറ്റാമിൻ സി നൽകും. മഞ്ഞുകാലം നെല്ലി മരം കായ്‌ക്കുന്ന സീസണ്‍ ആയതിനാല്‍ സമൃദ്ധിയായി നെല്ലിക്ക ലഭിക്കും. അതിനാല്‍ നെല്ലിക്ക ജ്യൂസിനും ക്ഷാമമുണ്ടാകില്ല.
നെല്ലിക്കയുടെ ഗുണങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കും നെല്ലിക്ക നല്ലതാണെന്ന് ടിംബാഡിയ പറഞ്ഞു. പ്രധാനമായി പറഞ്ഞാല്‍ ചർമത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്.
നെല്ലിക്ക ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. നെല്ലിക്ക കണ്ണുകൾക്കും നല്ലതാണ്. കൂടാതെ പെട്ടെന്ന് വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ നെല്ലിക്ക ഗുണം ചെയ്യും. പ്രമേഹത്തിനും നേത്ര രോഗങ്ങൾക്കും ഉത്തമമാണ്. കൂടാതെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും
100 ഗ്രാം നെല്ലിക്കയിൽ 100 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അത്രയ്‌ക്ക് ആരോഗ്യം പരിപോഷിക്കാന്‍ മികച്ചതാണ് നെല്ലിക്ക ജ്യൂസ്. .
അഞ്ച് നെല്ലിക്കകൊണ്ട് നെല്ലിക്ക ജ്യൂസ്
നാലോ അഞ്ചോ നെല്ലിക പൊളിച്ച് കൂരു കളഞ്ഞ് ബാക്കി ഭാഗം മിക്സിയില്‍ ഇടുക. രണ്ട് വെള്ളം ചേര്‍ക്കുക. ഇത് അടിച്ചെടുത്ത് അരിച്ചാല്‍ നെല്ലിക്ക ജ്യൂസ് ആയി.
രുചി വര്‍ധിപ്പിക്കാന്‍ തേനും കുരുമുളകും
നെല്ലിക്ക ജ്യൂസില്‍ അല്‍പം രൂചി നല്‍കാന്‍ തേന്‍ ചേര്‍ക്കാം. അതില്‍ കരുമുളകും ചെറുതായി ബ്ലാക് സാള്‍ട്ടും ചേര്‍ക്കാം. ചെറിയ കഷണം ഇഞ്ചിയും അഞ്ചോ ആറോ പുതിന ഇലയും ചേര്‍ക്കാം. ഇതെല്ലാം നെല്ലിക്കയും വെള്ളവും ചേര്‍ത്ത് അടിച്ച് അരിച്ചെടുത്താല്‍ രുചിയുള്ള നെല്ലിക്ക ജ്യൂസ് ആയി.
.
















