ശബരിമല: തീര്‍ത്ഥാടകര്‍ക്ക് കേരളീയ സദ്യ നല്‍കുന്നത് വൈകും.ഈ മാസം അഞ്ചിന് നടക്കുന്ന
ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാകും തീരുമാനം ഉണ്ടാകുക.മെനു പരിഷ്‌കരിക്കുന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.
നേരത്തെ ഡിസംബര്‍ രണ്ട് മുതല്‍ ഉച്ചയ്‌ക്ക് സദ്യ നല്‍കാനായിരുന്നു തീരുമാനം.
തീര്‍ഥാടകരോടുള്ള ദേവസ്വം ബോര്‍ഡിന്റെ കരുതലാണ് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞിരുന്നു.
സ്റ്റീല്‍പാത്രങ്ങളിലാണ് സദ്യ നല്‍കുക. കുടിവെള്ളം സ്റ്റീല്‍ഗ്ലാസില്‍. ഇലയില്‍ നല്‍കാനാണ് ആലോചിച്ചിരുന്നതെങ്കിലും അത് ലഭ്യമാക്കുക എളുപ്പമല്ല. ഉപയോഗ ശേഷം നശിപ്പിക്കലും പ്രയാസമാണ്. അതിനാലാണ് കുഴികളുള്ള പാത്രങ്ങളില്‍ സദ്യ നല്‍കാന്‍ തീരുമാനിച്ചതെന്നും ജയകുമാര്‍ വ്യക്തമാക്കി.സദ്യ വിളമ്പാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















