ന്യൂദല്‍ഹി: മാവോയിസ്റ്റ് നേതാവ് വികാസ് നാഗ്പുരെ എന്ന അനന്തും 10 കേഡര്‍മാരും മഹാരാഷ്‌ട്ര പോലീസിന് മുന്നില്‍ കീഴടങ്ങി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വികാസ് നാഗ്പുരെ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
മഹാരാഷ്‌ട്ര- മധ്യപ്രദേശ്- ഛത്തീസ്ഗഡ് മേഖലയിലെ പ്രത്യേക മേഖലാ കമ്മിറ്റി അംഗവും നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വക്താവുമാണ് അനന്ത്. ഈ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ 89 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് കേഡറുകളുടെ പൂര്‍ണമായ കീഴടങ്ങല്‍ ഉറപ്പാക്കാന്‍ അനന്ത് ഫെബ്രുവരി 15 വരെ സമയം തേടിയിട്ടുണ്ട്.













