ആലപ്പുഴ: കായംകുളം കളരിക്കലില്‍ മകന്‍ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പിതാവ് മരിച്ചു. നടരാജന്‍ ആണ് മരിച്ചത്.നടരാജന്റെ ഭാര്യ സിന്ധുവിന്റെ നില ഗുരുതരം.ഇവരുടെ വിരലുകള്‍ക്കും തലയ്‌ക്കും വലിയ പരിക്കുണ്ട്.
രണ്ടുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടരാജന്റെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴാണ് വൃദ്ധ ദമ്പതികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.
മകന്‍ നവജിത്ത്ആണ് മാതാപിതാക്കളെ വെട്ടിയത്. അഭിഭാഷകനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവജിത്തിനെപൊലീസ് ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
















