ആലപ്പുഴ: കായംകുളം കളരിക്കലില്‍ മാതാപിതാക്കളെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നടരാജന്‍, ഭാര്യ സിന്ധു എന്നിവര്‍ക്കാണ് വെട്ടേറ്റത്.രണ്ടുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടരാജന്റെ നില ഗുരുതരം.
മകന്‍ നവജിത്ത്ആണ് മാതാപിതാക്കളെ വെട്ടിയത്. അഭിഭാഷകനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവജിത്തിനെ പൊലീസ് ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
















