തിരുവനന്തപുരം: കെപിസിസി സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതൃത്വം ഹൈബി ഈഡന്. വിദഗ്ധരെയും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയ സെല്‍ വിപുലമാക്കാനാണ് ഹൈബി ഈഡന്റെ നീക്കം.
വി.ടി. ബല്‍റാമിനു പകരമാണ് ദേശീയ നേതൃത്വം നിര്‍ണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ പടിവാതിക്കല്‍ നില്‍ക്കെ സൈബറിടത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തളളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീഷനെയും രാജ്‌മോഹന്‍ ഉണ്ണിത്താനെയും അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബറിടത്തില്‍
ആക്രമിച്ചിരുന്നു.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ പി. സരിന്റെ അനുയായികളെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
















