കോഴിക്കോട്: യുവതിക്ക് നിരന്തരം അശ്ശീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. എരഞ്ഞിപ്പാലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസെടുത്തത്. മുന്‍പരിചയമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയായ യുവതിയെ അടുത്തിടെ വീണ്ടും കണ്ടപ്പോള്‍ ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.പിന്നീട് അസമയങ്ങളിലടക്കം നിരന്തരം ഫോണില്‍ വിളിച്ചും അശ്ശീല സന്ദേശങ്ങളയച്ചും ശല്യം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ മുന്‍പും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നടക്കാവ് പൊലീസ് അറിയിച്ചു.
















