പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊര്‍ജ്ജിതം. മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്ത് അജീഷിന്റെ വീട്ടില്‍ പ്രത്യേക പൊലീസ് സംഘം എത്തി നോട്ടീസ് നല്‍കി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം.
ഫോണ്‍ സ്വിച്ച് ഓഫ് ആകും മുന്‍പ് ജോബി അവസാനമായി വിളിച്ചത് അജീഷിനെയാണ്. രാഹുലിന്റെയും ജോബിയുടെയും മറ്റ് സുഹൃത്തുക്കളുടെ വീടുകളിലും പ്രത്യേക പൊലീസ് സംഘം എത്തി.നേരത്തെ, രാഹുലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരില്‍ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തി.തുടര്‍ന്ന് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഫെനി അടൂരില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുകയും ചെയ്തു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഡ്രൈവറില്‍ നിന്ന് മൊഴിയെടുത്തു. രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചാണ് മൊഴിയെടുത്തത്.
















