റായ് പൂര്‍: ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങി. കീഴടങ്ങിയവരില്‍ 10 ലക്ഷം വരെ തലയ്‌ക്ക് വിലയിട്ട മാവോയിസ്റ്റുകള്‍ വരെ ഉള്ളതായി പറയുന്നു.
37 പേരില്‍ 27 പേരുടെ തലയ്‌ക്ക് 65 ലക്ഷം വരെ വിലയുണ്ട്. കീഴടങ്ങിയവരുടെ സംഘത്തില്‍ 12 വനിതാ മാവോയിസ്റ്റുകള്‍ കൂടി ഉള്‍പ്പെടുന്നു. ഛത്തീസ് ഗഡ് സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പദ്ധതി പ്രകാരം പൊലീസിനും സിആര്‍പിഎഫിനും മുന്‍പാകെ ഇവര്‍ കീഴടങ്ങുകയായിരുന്നു.
തുള്‍തുളി എന്ന പ്രദേശത്ത് 2024ല്‍ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തവരാണ് ഈ മാവോയിസ്റ്റുകളെന്ന് ദന്തേവാദ എസ് പി ഗൗരവ് റായി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് 10 മാവോയിസ്റ്റുകള്‍ വേറെയും കീഴടങ്ങിയിരുന്നു.
നവമ്പര്‍ തുടക്കത്തില്‍ മൂന്ന് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതില്‍ മാണ്ഡ് വി ദേവ എന്ന പ്രമുഖ മാവോയിസ്റ്റും ഉള്‍പ്പെടുന്നു. 2026 മാര്‍ച്ചില്‍ മാവോയിസ്റ്റ് ഭാരതം സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ മാവോയിസ്റ്റ് നേതാവ് അനന്ത് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ 2026 വരെ സമയം ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും മാവോയിസ്റ്റ് നേതാവിന്റെ ഈ അപേക്ഷ നിരസിച്ചിരുന്നു.
















