പുല്‍പ്പള്ളി: ബദിയടുക്കയില്‍ കൊല്ലം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയനാട്ടില്‍ നിന്ന് പൊലീസ് പിടികൂടി.
മേപ്പാടി തൃക്കൈപ്പറ്റ മൂങ്ങനാനിയിടത്ത് ആന്റോ സെബാസ്റ്റ്യനെ(41)യാണ് അറസ്റ്റു ചെയ്തത്. ആന്റണി എന്ന പേരില്‍ പെരിക്കല്ലൂര്‍ മൂന്നുപാലത്ത് പെയിന്റിങ്ങ് തൊഴിലാളിയായി കഴിയുകയായിരുന്നു.
ബദിയഡുക്ക മഞ്ഞാറയില്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ആന്റോ കൂടെ താമസിച്ചിരുന്ന നീതു കൃഷ്ണയെയാണ് 2023 ല്‍ കൊലപ്പെടുത്തിയത്. മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം വീട്ടില്‍ കഴിച്ചുകൂട്ടിയ ഇയാള്‍ പിന്നീട് വീടുപൂട്ടി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടെങ്കിലും 2023 ജൂണില്‍ ജാമ്യത്തിലിറങ്ങി മുങ്ങി.
















