കോഴിക്കോട്: മാരകരോഗം സുഖപ്പെടുത്താന്‍ ദൈവികസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയെന്ന കേസില്‍ കോടതിനിര്‍ദേശപ്രകാരം പ്രതികള്‍ കീഴടങ്ങി. മലപ്പുറം കോഡൂര്‍ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീന്‍, പുലാമന്തോള്‍ മന്നേങ്കല്‍ കണ്ണന്തൊടി മുഹമ്മദ് ബഷീര്‍, നാദാപുരം വളയം പടിഞ്ഞാറയില്‍ റഫീഖ് എന്നിവരാണ് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. തളീക്കര മണിയിലംകണ്ടി മുഹമ്മദ് ആദിലിന്റെ പരാതിയിലാണ് കേസെടുത്തത്. ഭാര്യയുടെ അസുഖം മാറ്റാനായുള്ള ചികിത്സയുടെ പേരില്‍ പലതവണയായി ഒരു കോടിയോളം രൂപ വാങ്ങിയെടുത്തെന്നാണ് പരാതി.
ആദിലും ഭാര്യയും മലപ്പുറത്ത് കോഡൂരില്‍ എത്തിയാണ് പ്രാര്‍ഥനയും മറ്റുമായുള്ള ആത്മീയ ചികില്‍സയ്‌ക്ക് വിധേയരായത്. ഇതിനിടെയാണ്
വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ വാങ്ങിയത്. ഇതൊന്നും തിരിച്ചുകിട്ടാതായപ്പോള്‍ ആദില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
















