കോഴിക്കോട്: സസ്‌പെന്‍ഷനിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി.ഇതിന് മുന്നോടിയായി ഉമേഷിനോട് പത്തനംതിട്ട എസ്പി വിശദീകരണം തേടി.
പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവെയാണ് അവസാനമായി ഉമേഷ് സസ്പന്‍ഷനിലായത്. സര്‍വീസിലിരിക്കുമ്പോഴും സസ്‌പെന്‍ഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായെന്ന് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളിലുണ്ട്. ഇതിനകം പല തവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് ഏറെ കാലമായി സസ്‌പെന്‍ഷനിലാണ്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് പത്തനംതിട്ട എസ്പി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുളളത്.ഇതിനോടകം മൂന്ന് തവണ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് സംസ്ഥാന പൊലീസിലെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഉമേഷ് വള്ളിക്കുന്ന് വിധേയനായിട്ടുണ്ട്. പിരിച്ചു വിടുന്നതിലല്ല തിരിച്ചെടുക്കുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോള്‍ ബുദ്ധിമുട്ടെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റില്‍ ഉമേഷ് വള്ളിക്കുന്ന് പരിഹസിച്ചിരുന്നു.
















