തിരുവനന്തപുരം: സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ചെന്ന കേസില്‍ ഡിവൈഎസ്പി പി എം മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.
2011ല്‍ പി എം മനോജ് വടകര എസ്‌ഐ ആയിരിക്കുമ്പോഴാണ് കേസിനാധാരമായ സംഭവം.സ്റ്റേഷനില്‍ എത്തിയ സിപിഐ പ്രാദേശിക നേതാവിനെയാണ് മര്‍ദിച്ചത്.ഇയാളെ മര്‍ദിച്ച ശേഷം അന്യായമായി ലോക്കപ്പിലിട്ടു.
സംഭവത്തില്‍ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ പിഎം മനോജിന് സിഐ ആയും ഡിവൈഎസ്പി ആയും ഉദ്യോഗ കയറ്റം ലഭിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവും നടത്തിയെന്നാണ് ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്.
















