ആലപ്പുഴ: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബന്ധപ്പെട്ട് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മന്ത്രി വി എന്‍ വാസവനേയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തത് നല്ല കാര്യമാണ്. പക്ഷേ സ്വര്‍ണക്കൊള്ളയ്‌ക്ക് പച്ചക്കൊടി കാട്ടിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യലിന് വിധേയരാകണം.
എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല? തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിക്കൊണ്ടു പോകുകയാണോ? കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















