തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിതാ പുളിക്കന്‍,സുപ്രീം കോടതി അഭിഭാഷക അഡ്വ. ദീപ ജോസഫ്, കെ പി സി സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍,രാഹുല്‍ ഈശ്വര്‍ എന്നിവരാണ് പ്രതികള്‍.രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയും രാഹുല്‍ ഈശ്വര്‍ മൂന്നാം പ്രതിയുമാണ്. നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.
അതിജീവിതയെ തിരിച്ചറിയാന്‍ കഴിയുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.യുവതിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇദ്ദേഹത്തെ തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിന് സമീപമുളള സൈബര്‍ പൊലീസ് കേന്ദ്രത്തിലെത്തിലെത്തിച്ചിട്ടുണ്ട്.
സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടെന്നാണ് പരാതി. വീഡിയോകളുടെ ലിങ്കും പരാതിക്കാരി പൊലീസിന് നല്‍കിയിട്ടുണ്ട്.
















