അടൂര്‍: പൊലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെന്നി നൈനാന്‍ പറഞ്ഞു. നഗരസഭയില്‍ സ്ഥാനാര്‍ഥിയായ താന്‍ പ്രചരണത്തില്‍ ആയിരുന്നെന്നും ഫെന്നി പറഞ്ഞു.
വീട്ടിലെത്തിയവരോട് ആരാണെന്നും എന്താണ് കാരണമെന്നും ചോദിച്ചിട്ട് പറഞ്ഞില്ല. അവര്‍ അമ്മയെ ഭീഷണിപ്പെടുത്തി-ഫെന്നി പറഞ്ഞു.
അതേസമയം ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പരിശോധന വ്യാപകമാക്കി പൊലീസ്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
















