കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലിയായി ആവശ്യപ്പെട്ട എട്ട് ലക്ഷം രൂപയില്‍ ആദ്യ ഗഡുവായ 50,000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. കോതമംഗലം സ്വദേശിയും ഒളവണ്ണ വില്ലേജ് ഓഫീസറുമായ ഉല്ലാസ്മോന്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 1.62 ഏക്കര്‍ ഭൂമി തരം മാറ്റാനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭൂവുടമ വിജിലന്‍സ് ഡിവൈ എസ്.പിയെ വിവരം ധരിപ്പിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍
കൈമാറുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എട്ടുലക്ഷം രൂപയുടെ ആദ്യഗഡുവായ 50,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്.
















