ബെയ്‌റൂത്ത്: മുതിര്‍ന്ന കമാന്‍ഡര്‍ ഹൈതം അല്‍ തതാബായെ കൊലപ്പെടുത്തിയ ഇസ്രായേലിനെ തിരിച്ചടിക്കാന്‍ ഹിസ്ബുള്ളയ്‌ക്ക് അവകാശമുണ്ടെന്ന് സെക്രട്ടറി ജനറല്‍ ഷെയ്ഖ് നയിം ഖാസിം. ഹൈതം അല്‍ തതാബായെ കൊലപ്പെടുത്തിയ ഇസ്രായേലി ആക്രമണം പൈശാചികമാണെന്നും തിരിച്ചടിയ്‌ക്കാനുള്ള സമയം നിശ്ചയിക്കുമെന്നും ഷെയ്ഖ് നയിം ഖാസിം പറഞ്ഞു.
ഹൈതം അല്‍ തതാബായക്കൊപ്പം മറ്റു നാലുപേരും രക്തസാക്ഷികളായി. അവരെല്ലാം അടുത്ത പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അതിനിടെയാണ് കൊല്ലപ്പെട്ടത് . അതുകൊണ്ട് ഇസ്രായേലിനെ വെറുതെ വിടില്ല.
യുഎസിന്റെയും ചില അറബ് രാജ്യങ്ങളുടെയും സഹായത്തോടെ ചാരപ്രവര്‍ത്തനം നടത്തിയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. വിവരങ്ങള്‍ ചോര്‍ന്നതിലെ പിഴവുകള്‍ പരിശോധിച്ച് കണ്ടുപിടിക്കുമെന്നും ഷെയ്ഖ് നയിം ഖാസിം പറഞ്ഞു.
















