കോട്ടയം: ചെയ്ത തെറ്റിനുള്ള ശിക്ഷ സ്ത്രീയും പുരുഷനും ഒരുപോലെ അനുഭവിക്കണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്.
സ്ത്രീയെ മാത്രം സേഫ് ആക്കേണ്ടതില്ല. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കെതിരെയും എന്തും തൊടുത്തു വിടാന്‍ സാധിക്കും- പ്രില്‍ന രാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. അധഃപതിച്ചൊരു പാര്‍ട്ടിയാണ് നിങ്ങളുടേത് എന്ന് പറയാന്‍ തോന്നുന്നുവെന്ന് സിപി എമ്മിനെക്കുറിച്ച് പ്രില്‍ന പറഞ്ഞു.
ഇതില്‍ക്കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മുടെ സര്‍ക്കാര്‍ കൂടെ നില്‍ക്കും എന്നാണോ? കുറിപ്പില്‍ ആരായുന്നു.
















