തൃശൂർ: പുലികളി സംഘങ്ങൾക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിക്കാത്തതിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല. ഓരോ പുലികളി സംഘത്തിനും മുന്നുലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ചെമ്പ് തൊണ്ടി നടന്നവൻമാർ ഒക്കെ ഇപ്പോൾ എവിടെപ്പോയി, കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്. 300 ഓളം സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ അഴിമതികൾ നടക്കുന്നുണ്ട്. ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ്. കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു.കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പി.എം.ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു.
ലൂർദ്ദ് കത്തീഡ്രലിൽ കിരീട സമർപ്പണത്തിന് മാധ്യമങ്ങളെ ക്ഷണിച്ചില്ല. പോയത് സ്വകാര്യ ആവശ്യത്തിന്. മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ. ലൂർദ് പള്ളിയിലേയ്‌ക്ക് പാർട്ടി നേതാക്കളെയും വിളിച്ചില്ല. യൂണിഫോം സിവിൽ കോഡ് വരും, വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
















