ന്യൂദല്‍ഹി: നടനും അവതാരകകനുമായ കപില്‍ ശര്‍മ്മയുടെ കാനഡയിലുള്ള റസ്റ്റോറന്റിനു നേരെയുണ്ടായ വെടിവെയ്‌പ്പിന്റെ മുഖ്യ സൂത്രധാരനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ സംഘമായ ഗോള്‍ഡി ബ്രാറിലെ പ്രധാനി ബന്ധുമാന്‍ സിങ് സെഖോണാണ് പിടിയിലായത്. ചൈനീസ് നിര്‍മിത പിസ്റ്റള്‍ അടക്കം നിരവധി ആയുധങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വെടിവെപ്പിന് പിന്നാലെ ബന്ധുമാന്‍ സിങ് ഭാരതത്തിലേക്ക് മടങ്ങുമ്പോഴാണ് പിടിയിലായത്.
ലുധിയാനയിലെ ഡിസിപി ക്രൈംബ്രാഞ്ച് സജീവ് കുമാര്‍ യാദവിന്റെ നേതൃത്വത്തലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 2025ലാണ് കാനഡയില്‍ കപില്‍ ശര്‍മ്മ കഫേ ആരംഭിച്ചത്. ഉദ്ഘാടനത്തിനുശേഷം മൂന്ന് തവണയാണ് കഫേയ്‌ക്കു നേരെ ആക്രമണം ഉണ്ടായത്. ക്രിമിനല്‍ സംഘം കപില്‍ ശര്‍മ്മയ്‌ക്ക് വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.













