കൊച്ചി: പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ ജിബി എം. മാത്യുവിനെയാണ് വിജിലന്‍സ് പിടികൂടിയത്.
ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി
നാളുകളായി ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ജിബി വൈകിപ്പിച്ചു. തുടര്‍ന്നാണ് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ വാങ്ങവെ എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം.വര്‍ഗീസും സംഘവും ജിബിയെ അറസ്റ്റ് ചെയ്തു.
















