കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരം നീക്കം ചെയ്യുന്നതിലും പുതിയ ബയോ മൈനിംഗ് പ്ലാന്റ് തുറക്കുന്നതിലും ഉണ്ടായ കാലതാമസത്തില്‍ കൊച്ചി കോര്‍പ്പറേഷനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസും ജസ്റ്റിസ് പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് , സമയപരിധി അവസാനിച്ചിട്ട് ഏറെക്കാലമായെന്ന് ചൂണ്ടിക്കാട്ടി.
മാലിന്യത്തിന്റെ 90% ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും അളവ് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായതിനാല്‍ മാലിന്യം നീക്കം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്നും ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് തേടിയിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടിവി അനുപമ ഓണ്‍ലൈനില്‍ കോടതിയെ അറിയിച്ചു.
ഭാരത് പെട്രോളിയംസ്ഥാപിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം വൈകില്ലെന്നും ഡിസംബറില്‍ തന്നെ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
















